എന്‍റെ നാട്ടിലെ പക്ഷികള്‍: നാട്ടുവേലിത്തത്ത

Friday, December 15, 2017

നാട്ടുവേലിത്തത്ത

Green Bee Eater

ശാസ്ത്രീയ നാമം

Merops orientalis            



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Coraciiformes
കുടുംബം Meropidae
ജനുസ്സ് Merops
വർഗ്ഗം M. orientalis
ഉപവർഗ്ഗം M. o. orientalis

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വർണ ശബളിമയാർന്ന ഒരിനം പക്ഷിയാണ് നാട്ടുവേലിത്തത്ത.


നാട്ടുവേലിത്തത്ത


വയലേലകൾ, വാഴത്തോപ്പുകൾ, തുറസായ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികൾ, വേലികൾ, വൈദ്യുതിക്കമ്പികൾ എന്നിവിടങ്ങളിൽ മിക്കവാറും ഇവയെ കണ്ടെത്താൻ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്.

ശരീരഘടന 


നാട്ടുവേലിത്തത്തകൾ പരമാവധി 18  മുതൽ 23 സെ.മീ. വരെ നീളം വെക്കും. വലിയ വേലിത്തത്തയേക്കാൾ വലിപ്പം കുറഞ്ഞതും മുത്തുപ്പിള്ളയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്. പ്രകാശം പതിക്കുമ്പോൾ പച്ച തൂവലുകൾ തിളങ്ങുന്നതായി തോന്നും.

 

കൊക്ക് മുതൽ മുകളിലൂടെ കഴുത്ത് വരെ തലയുടെ മുകളിൽ ചെമ്പിച്ച നിറമാണുണ്ടാവുക.  കണ്ണിൻറെ നേരെ എത്തി അവസാനിക്കും. അതിനുതാഴെ കൊക്കിൽ നിന്ന് തുടങ്ങി കണ്ണ് എഴുതിയതുപോലെ കറുത്ത പാടുണ്ടാവും. നീണ്ടുകൂർത്ത കൊക്ക്  മുഖത്തിൻറെ വശത്തുകൂടിയും കൊക്കിൻറെ കീഴ്ഭാഗത്തും  മിന്നുന്ന നീലനിറമാണുണ്ടാവുക. 

കഴുത്തിനടിയിൽ ശരീരവും തലയും തമ്മിൽ വേർതിരിക്കുന്നത് പോലെ ഒരു കറുത്തവര കാണാം. വാലിലെ തൂവലുകളിൽ ഏറ്റവും മധ്യത്തിൽ രണ്ട് തൂവലുകൾ കമ്പി പോലെ നീണ്ടിരിക്കും. ഇവയ്ക്ക് 5 സെ.മീ. വരെ നീളം ഉണ്ടാകും. വിടർത്തിയ ചിറകിനടിയിൽ തവിട്ടുനിറം കാണാം. ആൺ പെൺ കിളികൾ തമ്മിൽ പ്രകടമായ വ്യത്യാസം ഇല്ലെന്നുതന്നെ പറയാം. 

സ്വഭാവം


വയൽ പ്രദേശങ്ങളോ തോപ്പുകളോ അധികം ഉയരമില്ലാത്ത മരങ്ങൾ ഉള്ള പ്രദേശങ്ങളോ ഒക്കെ ആണ് നാട്ടുവേലിത്തത്തകൾക്ക് പ്രിയം. അത്തരം സ്ഥലങ്ങളിൽ നേരിയ കമ്പുകളിലോ കമ്പികളിലോ ഒക്കെ ഈ പക്ഷികൾ ഇരുന്ന് ചുറ്റും നിരീക്ഷിക്കുന്നത് സാധാരണമാണ്. അതിവേഗം പറക്കാനും ഇവർക്ക് കഴിയും ഇങ്ങനെ വേഗത്തിൽ പറക്കുമ്പോഴും അതിനിടയിൽ വെട്ടിത്തിരിയലും മാറിയാലും അഭ്യാസങ്ങളും കാട്ടാൻ ഇവർക്ക് ഒട്ടും പ്രയാസമില്ല. 

നാട്ടുവേലിത്തയുടെ ശബ്ദം 

പൊതുവെ നിലത്തിറങ്ങുന്ന പ്രകൃതം ഇല്ലെങ്കിലും നാട്ടുവേലിത്തത്തകൾക്ക് പൊടിമണ്ണിൽ കുളിക്കുന്ന സ്വഭാവം ഉണ്ട്. പലപ്പോഴും ചെറുകൂട്ടങ്ങൾ നിലത്തിറക്കി മണ്ണ് ശരീരത്തിൽ വിതറുന്നത് കാണാം. മണിക്കൂറുകൾ ഇത് നീണ്ടെന്നും വരാം. 


കൂട്ടമായാണ് വൈകുന്നേരങ്ങളിൽ വിശ്രമത്തിനായി ഈ പക്ഷികൾ ചേക്കേറുന്നത്. അൻപതും അറുപതും വരെ വേലിത്തത്തകൾ ഇങ്ങനെ ചേക്കേറുന്ന കൂട്ടത്തിൽ കാണുമത്രെ.


പ്രജനനം


കേരളത്തിൽ ജനുവരി മുതൽ ഏപ്രിൽ മാസം വരെയാണ് നാട്ടുവേലിത്തത്തകളുടെ  പ്രത്യുത്പാദന കാലം. മീൻകൊത്തി പക്ഷികളുടെത് പോലെ ആണ് ഇവയുടെ കൂടുകളും. പുഴകളുടെയും തോടുകളുടെയും മറ്റുംവശങ്ങളിലെ കുത്തനെ ഉള്ള വരമ്പുകളിലും തിട്ടകളിലും മൺഭിത്തികളിലും തുരക്കുന്ന നീണ്ട മാളങ്ങളിലാണിവ മുട്ടയിടുന്നത്. 


ഒരേ സ്ഥലത്ത് തന്നെ നിരവധി ഇണകൾ കൂട്ടുണ്ടാകും. ആൺപക്ഷിയും പെൺപക്ഷിയും ഒന്നിച്ചാണ് കൂടുണ്ടാക്കുന്നത്. കൊക്കും കാലുകളും കൊണ്ട് തുരന്നാണ് ഇവ കൂടുണ്ടാക്കുന്നത്. നീളത്തിലുള്ള ഈ മാളത്തിൻറെ ഏറ്റവും ഉള്ളിലായി ഒരു അറ ഉണ്ടാക്കി അതിലാണ് മുട്ട ഇടുന്നത്.

വെളുത്ത മൂന്നു മുതൽ അഞ്ചുവരെ ഗോളാകൃതിയുള്ള മുട്ടകളാണുണ്ടാവുക. ഇക്കാലങ്ങളിൽ പാമ്പും അതുപോലുള്ള മറ്റുജീവികളും ഇവയെ ആക്രമിക്കാറുണ്ട്. 

കുഞ്ഞുങ്ങൾക്ക് നീണ്ട കമ്പിത്തൂവൽ ഉണ്ടാകാറില്ല.  മൂന്ന് നാല് ആഴ്ചകൾ കൊണ്ട് പറക്കാൻ പ്രാപ്തരാകുന്ന കുഞ്ഞുങ്ങൾ കൂട് വിട്ട് പറന്ന് പോകും.



മുട്ടയായിരിക്കുമ്പോൾ തൊട്ട് പറക്കമുറ്റുന്നതുവരെയുള്ള സമയങ്ങളിൽ അനവധി ജീവികളിൽ നിന്ന് ഭീഷണി നേരിടുന്ന ഇവയിൽ ഭൂരിഭാഗവും അതിജീവിക്കാറില്ല. പറക്കാൻ പ്രാപ്തരായാൽ പൊതുവെ ഇവയ്ക്ക് മറ്റു ജീവികൾ ഭീഷണി അല്ല.

ആഹാരരീതി


പ്രാണിപിടിയൻ വിഭാഗത്തിൽ പെടുന്ന നാട്ടുവേലിത്തത്ത പക്ഷികളുടെ ഭക്ഷണം വിവിധ തരം പ്രാണികളാണ്. ഈച്ചകൾ, തുമ്പികൾ, പച്ചക്കുതിരകൾ,പാറ്റകൾ എന്നിവയൊക്കെ ആണ് ഇവരുടെ സാധാരണ ഭക്ഷണം. 

ഒരു ചെറിയ കമ്പിലോ കമ്പിയിലോ കാത്തിരുന്ന് ഇവർ ചുറ്റും നിരീക്ഷിക്കും. ഇര കണ്ണിൽ പെട്ടാൽ പിന്നെ അതിവേഗം പറന്ന് ചെന്ന് അതിനെ കൊക്കിലാക്കും. ഇര വെട്ടിച്ചു രക്ഷപ്പെട്ടു പറന്നാൽ അവയ്ക്കൊപ്പം തന്നെ വായുവിൽ അഭ്യാസം കാണിച്ച് പറന്ന് ഇരയെ പിടികൂടാൻ ഇവർ മിടുക്കരാണ്. ഇര കൊക്കിൽ ആയാൽ തിരികെ പറന്ന് മിക്കവാറും ആദ്യം ഇരുന്ന കൊമ്പിൽ തന്നെ എത്തി ഇരുന്ന് ഇരയെ അകത്താക്കും.ഇര വിഴുങ്ങാൻ പറ്റാത്ത അത്ര വലുതാണെങ്കിൽ കൊമ്പിൽ അടിച്ച് കൊന്നാണ് അകത്താക്കുക.


ആവാസമേഖല 


വിശാലമായ വെളിമ്പ്രദേശങ്ങളിലും കുറ്റിക്കാട് പ്രദേശങ്ങളിലും ഇവയെ ഒരു പോലെ കാണാം. വരണ്ട പ്രദേശങ്ങളിലും ജലസമൃദ്ധമായ പ്രദേശങ്ങളിലും ഒരു പോലെ ഇവ വിഹരിക്കുന്നു.
വെളിമ്പ്രദേശങ്ങളാണ് താത്പര്യം എങ്കിലും 6000 അടി ഉയരത്തിലുള്ള ഹിമാലയൻ പ്രദേശങ്ങളിൽ വരെയും ഇവയെ കണ്ടിട്ടുണ്ട്. മഴക്കാലത്ത് ഇവ മഴ കുറഞ്ഞ പ്രദേശത്തേക്കും തണുപ്പ് കാലത്ത് ചൂടുള്ള പ്രദേശങ്ങളിലേക്കും നീങ്ങുന്നതായി കണ്ടിട്ടുണ്ട്.




ഇന്ത്യയിലെമ്പാടും നാട്ടുവേലിത്തത്തകളെ കാണാം. അടുത്ത ബന്ധുക്കൾ ലോകമെങ്ങുമുണ്ട്. ആഫ്രിക്ക മുതൽ കിഴക്കൻ ഏഷ്യ വരെ ഇവയുടെ വിവിധ ഉപവിഭാഗങ്ങളെ കാണാം.

Merops orientalis orientalis എന്ന ഉപവിഭാഗം ആണ് പടിഞ്ഞാറൻ ഇന്ത്യയിലെ റാൻ ഓഫ് കച്ച് മുതൽ കിഴക്ക് ബംഗ്ളാദേശ് വരെയും തെക്കൻ ഉപഭൂഖണ്ഡത്തിൽ കേരളത്തിൽ ഉൾപ്പടെ കാണപ്പെടുന്നത്. ശ്രീലങ്കയിൽ കാണപ്പെടുന്നത് Merops orientalis ceylonicus എന്ന ഉപവിഭാഗമാണ്. Merops orientalis beludschicus എന്ന ഉപവിഭാഗം ഇറാനിലും പാകിസ്താനിലും ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലും കാണപ്പെടുന്നു. വടക്ക് കിഴക്ക് ഇന്ത്യയിൽ ആസാമിലും മ്യാൻമാർ മുതൽ വിയറ്റ്നാം വരെയും കാണപ്പെടുന്നത് Merops orientalis ferrugeiceps എന്ന ഉപവിഭാഗമാണ്.


മറ്റ് ഭാഷകളിൽ


Arabic: الوروار الأخضر الصغير
Assamese: মৌখাটি
Azerbaijani: Asiya yaşıl arıquşu
Bengali: সবুজ সুইচোরা
Bulgarian: Малък зелен пчелояд
Burmese: အာရှပုစဉ်းထိုး
Catalan: Abellerol maragda
Chinese: 绿喉蜂虎
Croatian: smaragdna pčelarica
Czech: vlha indická
Danish: Lille Grøn Biæder
Dutch: Aziatische Kleine Groene Bijeneter
Esperanto: Malgranda verda abelmanĝulo
Estonian: väike-mesilasenäpp
Finnish: pikkumehiläissyöjä
French: Guêpier d’Orient
German: Asiensmaragdspint
Greek: Νανομελισσοφάγος
Hebrew: שרקרק גמדי
Hungarian: smaragdgyurgyalag
Icelandic: Mýsvelgur
Italian: Gruccione verde piccolo
Japanese (Kanji): 緑蜂喰
Japanese: ミドリハチクイ
Kannada: ಕಳ್ಳಿ ಪೀರ
Latvian: zaļais bišķērājs
Lithuanian: Rytinis bitininkas
Marathi: वेडा राघू
Nepali: मुरलीचरा
Norwegian: Beryllbieter
Persian: زنبورخوار سبز
Pinyin: lǜ-hóu fēng-hǔ
Polish: zolna wschodnia
Portuguese: Abelharuco-verde
Punjabi: ਹਰਾ ਮੱਖੀ-ਖਾਣਾ
Russian: Зеленая щурка
Serbian: Mala zelena pčelarica
Sinhalese: කොළ කුරුමිණි කුරුල්ලා
Slovak: vcelárik východný
Slovenian: smaragdni čebelar
Spanish: Abejaruco Esmeralda
Swahili: Kerem Kijani
Swedish: Grön dvärgbiätare
Tamil: பச்சைப் பஞ்சுருட்டான்
Thai: นกจาบคาเล็ก
Turkish: Küçük Yeşil Arıkuşu
Ukrainian: бджолоїдка мала
Vietnamese: Chim Trảu đầu hung





No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...