ഈ ശരത്കാലത്ത് രാവിലെ എഴുന്നേറ്റ വങ്കണ മരത്തിൻറെ ചില്ലകളിൽ കലപില കൂട്ടുന്ന കിളികളെ നോക്കുക. അവയുടെ ശബ്ദം കേൾക്കുക. ഈ രംഗം ആസ്വദിക്കുന്ന മാത്രയിൽ നിങ്ങൾ ഒരു പക്ഷി നിരീക്ഷകനാവുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്. പക്ഷെ നിശ്ചയമായും നിങ്ങൾ ആ വഴിയിലേക്ക് കാൽ എടുത്ത് വെച്ച് കഴിഞ്ഞു എന്ന് സധൈര്യം പറയാം. ഇനി നിങ്ങളുടെ താല്പര്യങ്ങൾക്കല്ലാതെ മറ്റൊന്നിനും അതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ല. കാരണം നിങ്ങൾക്കതിന് ഉന്നതമായ സർവകലാശാല ശാസ്ത്രപഠനത്തിന്റെ പിൻബലം ആവശ്യമില്ല. വില കൂടിയ ഉപകരണങ്ങളുടെ പിന്തുണ വേണ്ട. വിശകലനങ്ങളുടെ വ്യാഖ്യാനങ്ങളുടെ വിലയിരുത്തലിൻറെ സങ്കീർണതകൾ ആവശ്യമില്ല. നിങ്ങൾ പക്ഷികളെ കാണുകയാണ് ആസ്വദിക്കുകയാണ് എന്ന മാത്രം.
ഈ ആസ്വാദനം നിങ്ങളെ നിങ്ങളുടെ കാഴ്ചകളെ വിലയിരുത്താൻ പ്രാപ്തനാക്കുകയില്ല. അത് നിങ്ങളുടെ കാണൽ എന്ന ഘട്ടത്തിൽ നിന്നുള്ള വളർച്ച ആശ്രയിച്ചിരിക്കും. ഒരു കാഴ്ചക്കാരൻ ആയി തുടരുന്നതിലുപരി ഒരു പക്ഷി നിരീക്ഷകൻ എന്ന നിലയിലേക്ക് ഉയരാൻ നിങ്ങളെ പ്രാപ്തനാക്കുന്നത് ആ കാണലിൽ നിങ്ങൾക്കുള്ള ആഴം ആണ്. അത് രാവിലെ ഉണർന്ന് കാണുന്ന ചില കിളികളിൽ ഒതുങ്ങാതെ കൂടുതൽ മേഖലകളിലെ കൂടുതൽ തരം പക്ഷികളിലേക്കും പരന്നുവികസിക്കണം. ചുറ്റുവട്ടത്തെ ചില കിളികളിൽ നിന്ന് കൂടുതൽ പക്ഷികളെ വേർതിരിച്ച് മനസിലാക്കാനുള്ള അറിവ് നേടണം. അവയുടെ ജീവിതം നിരീക്ഷിക്കണം. മുട്ടയിടുന്ന കൂടുകൾ മുതൽ ചേക്കേറുന്ന മരക്കൊമ്പുകൾ വരെ അവയെ പിന്തുടരണം.
കുട്ടികൾക്ക് വളരെ എളുപ്പം ആരംഭിക്കാവുന്ന ഒരു വിനോദം ആണ് പക്ഷി നിരീക്ഷണം. പക്ഷിനിരീക്ഷണം എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചോ വിവിധതരം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ളാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.
ഏതൊരാൾക്കും ഏതു വയസ്സിലും എവിടെ എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാൻ സാധിക്കുന്ന വിനോദമാണ് പക്ഷി നിരീക്ഷണം. നമ്മുടെ ചുറ്റുപാടും നിത്യവും നാം ധാരാളം പക്ഷികളെ കാണാറുണ്ട്. ഇവയുടെ പേരുകൾ പഠിക്കുക എന്നതാണ് പക്ഷി നിരീക്ഷണത്തിന്റെ തുടക്കം. കാലക്രമേണ അറുപതോ എഴുപതോ ജാതി പക്ഷികളെ തെറ്റാതെ തിരിച്ചറിയാൻ പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ സവിശേഷതകളിലും നിങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങും. പക്ഷികളുടെ പേരുകൾ പഠിക്കുമ്പോൾ ഇംഗ്ളീഷ് പേരു കൂടി പഠിക്കാൻ ശ്രമിക്കണം. പക്ഷികളെപ്പറ്റിയുള്ള നിരവധി ഇംഗ്ളീഷ് പുസ്തകങ്ങൾ രസിച്ചുവായിക്കാൻ കഴിയുമെന്നതാണ് ഇതിൻെറ ഗുണം.
മുന്നൊരുക്കങ്ങൾ
കുടിക്കാനും കുളിക്കാനുമെല്ലാം വെള്ളം നിറച്ചുവെച്ച് നമ്മുടെ വീട്ടുവളപ്പിലേക്കും പക്ഷികളെ ആകർഷിക്കാം. മരച്ചില്ലകളിലോ മരക്കുറ്റികൾക്ക് മുകളിലോ ഒക്കെ വെള്ളം നിറച്ചുവെക്കാം. ചിരട്ടകളോ മൺപാത്രങ്ങളോ ഇതിനായി ഉപയോഗിക്കാം. ശല്യപ്പെടുത്തലുകളില്ലാതിരുന്നാൽ ‘ഈ ജലപാത്രങ്ങൾ’ തേടി പക്ഷികൾ എത്തിത്തുടങ്ങും. വേനൽക്കാലമായാൽ പക്ഷികളുടെ എണ്ണത്തിൽ വർധനയുണ്ടാകും. ഈ സമയത്ത് ദിവസവും രണ്ടു നേരമെങ്കിലും വെള്ളം നിറക്കേണ്ടിവരും. പാത്രങ്ങളിലെ അഴുക്കുവെള്ളം കളഞ്ഞ് ശുചിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പുതിയതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്കായി നമ്മുടെ പ്രദേശങ്ങളിൽ കണ്ടുവരുന്ന പക്ഷികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബ്ലോഗ് തുടങ്ങിയിരിക്കുന്നത്.
കുട്ടികൾക്ക് വളരെ എളുപ്പം ആരംഭിക്കാവുന്ന ഒരു വിനോദം ആണ് പക്ഷി നിരീക്ഷണം. പക്ഷിനിരീക്ഷണം എന്നാൽ നഗ്നനേത്രങ്ങളുപയോഗിച്ചോ ബൈനോക്കുലറോ ദൂരദർശിനിയോ ഉപയോഗിച്ചോ വിവിധതരം പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന കലയാണ്. ഇതിൽ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയലും ഉൾപ്പെടുന്നു. ആഹ്ളാദകരവും വിജ്ഞാനപ്രദവുമായ ഒരു ഹോബി എന്നതിലുപരി പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാനും പക്ഷിനിരീക്ഷണം സഹായിക്കുന്നു.
ഏതൊരാൾക്കും ഏതു വയസ്സിലും എവിടെ എങ്ങനെ ജീവിച്ചാലും കൊണ്ടുനടക്കാൻ സാധിക്കുന്ന വിനോദമാണ് പക്ഷി നിരീക്ഷണം. നമ്മുടെ ചുറ്റുപാടും നിത്യവും നാം ധാരാളം പക്ഷികളെ കാണാറുണ്ട്. ഇവയുടെ പേരുകൾ പഠിക്കുക എന്നതാണ് പക്ഷി നിരീക്ഷണത്തിന്റെ തുടക്കം. കാലക്രമേണ അറുപതോ എഴുപതോ ജാതി പക്ഷികളെ തെറ്റാതെ തിരിച്ചറിയാൻ പഠിക്കുന്നതോടൊപ്പം തന്നെ അവയുടെ സവിശേഷതകളിലും നിങ്ങളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങും. പക്ഷികളുടെ പേരുകൾ പഠിക്കുമ്പോൾ ഇംഗ്ളീഷ് പേരു കൂടി പഠിക്കാൻ ശ്രമിക്കണം. പക്ഷികളെപ്പറ്റിയുള്ള നിരവധി ഇംഗ്ളീഷ് പുസ്തകങ്ങൾ രസിച്ചുവായിക്കാൻ കഴിയുമെന്നതാണ് ഇതിൻെറ ഗുണം.
മുന്നൊരുക്കങ്ങൾ
- രാവിലെ ആറിനും ഒമ്പതിനും ഇടക്കും വൈകുന്നേരം നാലിനും ഏഴിനും ഇടയിലുമാണ് നിരീക്ഷണത്തിന് അനുയോജ്യമായ സമയം. മറ്റു സമയങ്ങളിൽ തൊടിയിൽ എത്തുന്ന നിരീക്ഷിക്കാൻ വെള്ളം നിറച്ച പാത്രങ്ങൾ വെച്ച് പക്ഷികളെ ആകർഷിക്കാം.
- പോക്കറ്റിൽ വെക്കാൻ ചെറിയ നോട്ടുപുസ്തകം, പേന എന്നിവ കൈയിൽ കരുതണം. കാണുന്ന കിളികളെ പറ്റിയും അവയുടെ രൂപം, ആകൃതി, പെരുമാറ്റം ഒക്കെ രേഖപ്പെടുത്തതാൻ ഇതുപകരിക്കും.
- വെള്ള, ചുവപ്പ്, കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക (ഈ നിറങ്ങൾ പക്ഷികളെ ഭയപ്പെടുത്താൻ സാധ്യതയുണ്ട്)
- പതുക്കെ നടന്ന് ചുറ്റുമുള്ള പക്ഷികളെ ശ്രദ്ധിക്കണം. കഴിയുമെങ്കിൽ നിരീക്ഷകൻ സൂര്യനും പക്ഷിക്കും ഇടയിലായിരിക്കണം. അത് നിങ്ങൾക്ക് കൂടുതൽ തെളിമയോടെ പക്ഷികളെ കാണാൻ സഹായിക്കും.
- പക്ഷികളുടെ നേരെ വിരൽ, വടി, കുട എന്നിവയൊന്നും ചൂണ്ടരുത്, പക്ഷികളുടെ പിറകെ ഓടരുത്. ഇങ്ങനെ ചെയ്യുന്നത് പക്ഷികളെ ഭയപ്പെടുത്തും.
- കൂടുകൾ കണ്ടെത്തിയാൽ, അതിനടുത്ത് ചുരുങ്ങിയ സമയം മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ. ദൂരെ അനങ്ങാതെയിരുന്ന് കൂടിൻെറ ഉടമസ്ഥരുടെ ഗമനാഗമനങ്ങൾ ശ്രദ്ധിക്കാം.
- സ്ഥലത്തിൻറെ പേര്, സ്വഭാവം (കാട്, കുറ്റിക്കാട്, വയൽ എന്നിങ്ങനെ) തീയതി, സമയം, കാലാവസ്ഥ.
- കാണുന്ന പക്ഷികളുടെ പേരുകൾ
- ശ്രദ്ധേയമായി കാണുന്ന ചലനങ്ങൾ
- പരിചയമില്ലാത്ത പക്ഷിയെയാണ് കാണുന്നതെങ്കിൽ പക്ഷിയുടെ വലിപ്പം, അറിയാവുന്ന പക്ഷിയുമായി താരതമ്യപ്പെടുത്തി (കാക്കയോളം വലിപ്പം, മൈനയേക്കാൾ ചെറുത് എന്നിങ്ങനെ)എഴുതണം.
- ആകൃതി, നിറങ്ങൾ, ശബ്ദം. (പക്ഷിയുടെ ശബ്ദം വിവരിക്കുക പ്രയാസമാണ് എങ്കിലും ചിക്ക്, ചിക്ക്, സ്വീ എന്നൊക്കെ കുറിച്ചെടുക്കണം)
പുതിയതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്കായി നമ്മുടെ പ്രദേശങ്ങളിൽ കണ്ടുവരുന്ന പക്ഷികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബ്ലോഗ് തുടങ്ങിയിരിക്കുന്നത്.