എന്‍റെ നാട്ടിലെ പക്ഷികള്‍: മേനിപ്പാറക്കിളി

Sunday, January 18, 2026

മേനിപ്പാറക്കിളി


Blue-capped Rock Thrush

ശാസ്ത്രീയ നാമം

Monticola cinclorhyncha 


ശാസ്ത്രീയ വർഗ്ഗീകരണം

സാമ്രാജ്യം Animalia
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Passeriformes
കുടുംബം
 Muscicapidae
ജനുസ്സ്
 Monticola
വർഗ്ഗം
 M. cinclorhyncha 


തണുപ്പുകാലത്ത് ഹിമാലയൻ പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിരുന്നെത്തുന്ന വർണഭംഗിയാർന്ന ചെറുപക്ഷിയാണ്  മേനിപ്പാറക്കിളി. ഇവർ Old World flycatcher എന്നറിയപ്പെടുന്ന Muscicapidae കുടുംബത്തിൽ പെട്ടവരാണ്.



ഇംഗ്ലീഷിൽ  Blue-capped Rock Thrush എന്നറിയപ്പെടുന്ന ഈ പക്ഷികളുടെ ശാസ്ത്രീയനാമം Monticola cinclorhyncha എന്നാണ്. മനോഹരമായ പാട്ടുകാരാണ് മേനിപ്പാറക്കിളികൾ. 



ശരീരഘടന


മേനിപാറക്കിളികൾ ഏകദേശം നാട്ടിൽ കാണപ്പെടുന്ന ഇരട്ടത്തലച്ചി പക്ഷികളുടെ അത്ര വലുപ്പം വെക്കുന്നവയാണ്. സാധാരണയായി 16 മുതൽ 19 വരെ സെ.മീ. വരെ നീളവും 30 മുതൽ 40 ഗ്രാം വരെ ഭാരവും കാണും. 



ആൺ പക്ഷികൾക്ക് ശരീരത്തിൽ മനോഹരമായ നിറങ്ങൾ കാണാം. കൊക്ക് കറുപ്പ് നിറമാണ്. അതിൻറെ വശങ്ങളിൽ മഞ്ഞ നിറം കാണും. കൊക്കിൻറെ പിന്നിൽ നിന്ന് തുടങ്ങി ശിരസ്സ് മുഴുവനായും തലക്ക് പിറകിലേക്കും നീല നിറമായിരിക്കും. കൊക്കിന് താഴ്ഭാഗത്ത് നിന്ന് കഴുത്തിൻറെ മുൻ ഭാഗം വരെയും ഇത് പോലെ നീല നിറം ആണ്. കൊക്കിൻറെ പിറകിൽ നിന്ന് തലയുടെ രണ്ട് വശങ്ങളിലൂടെ കണ്ണിനെ ചുറ്റി കഴുത്തിൻറെ വശങ്ങളിലൂടെ ഇരു ചിറകുകളിലേക്കും കറുപ്പ് നിറം നീളുന്നു. ചിറകുകളുടെ അരികുകളിൽ നീല നിറമാണ്. ചിറകുകളിൽ ഒരു വെള്ള പുള്ളിയും കാണാം. ഇവിടെ തൂവലുകളിൽ തവിട്ട് അരികുകൾ കാരണം ചെതുമ്പൽ പോലെ തോന്നിക്കും. വാലുകൾ കറുപ്പും അരികുകളിൽ നീലയും ആണ്. നെഞ്ച് മുതൽ വയറും താഴേക്ക് ഗുദഭാഗം വരെയും ഓറഞ്ച് കലർന്ന തവിട്ട് നിറമാണ്. ശരീരത്തിൻറെ പിറകിൽ ചിറകുകൾക്കിടയിൽ വാലിൻറെ മുകൾ ഭാഗം വരെ ഇതേ നിറം കാണാം.


പെൺ പക്ഷികൾ തികച്ചും വ്യത്യസ്തരാണ്. ആണിനെ പോലെ മനോഹരമായ വർണത്തൂവലുകൾ ഇവർക്കില്ല. ശരീരം മിക്കവാറും തവിട്ട് നിറമാണ്. 



ശരീരത്തിൻറെ മുൻഭാഗത്ത് തവിട്ട്  നിറത്തിലുള്ള ചെതുമ്പൽ പോലുള്ള അടയാളങ്ങളോടുകൂടിയ വെള്ള നിറമാണ്. കറുത്ത നിറത്തിലുള്ള കണ്ണിനു ചുറ്റും വെള്ള വലയം ഉണ്ടാകും. കൊക്ക് ചാരനിറമാണ്. 


ആൺ പെൺ പക്ഷികളെ കണ്ടാൽ ഒരേ ഇനമാണെന്ന് പോലും തോന്നാത്ത വിധം വ്യത്യസ്തരാണ് മേനിപ്പാറക്കിളികൾ.


മുകളിലേക്ക്


സ്വഭാവം


കാലാവസ്ഥക്കനുസരിച്ച്  ദേശാടന സ്വഭാവം കാണിക്കുന്ന പക്ഷികൾ ആണ് മേനിപ്പാറക്കിളി. ഇവർ പ്രധാനമായും മരങ്ങളിൽ വസിക്കുന്ന പക്ഷിയാണ്. സാധാരണയായി മരങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ തറയിൽ ചാടിച്ചാടി നടക്കുന്നതോ അല്ലെങ്കിൽ മരക്കൊമ്പിൽ ഇരിക്കുന്നതു ആയിട്ടാണ്  മേനിപ്പാറക്കിളികളെ കാണുക. തണുപ്പുകാലത്തെ കേരളം സന്ദർശന വേളകളിൽ മിക്കവാറും ഏകരായാണിവരെ കാണപ്പെടാറുള്ളത്.



കുറിക്കണ്ണൻ കാട്ടുപുള്ളിനെ പോലെ ഇവരും എന്തെങ്കിലും അപകടമോ ശല്യമോ മണത്താൽ അടുത്തുള്ള മരത്തിൽ ഉയരത്തിൽ കൊമ്പിൽ ചെന്നിരുന്ന് അനങ്ങാതെ ഇരുന്ന് ശത്രുക്കളുടെ ശ്രദ്ധയിൽ നിന്ന് അകലാൻ ശ്രമിക്കും. പലപ്പോഴും പലതരം പക്ഷികളുടെ കൂട്ടങ്ങൾക്കൊപ്പം ഇരതേടി നടക്കുന്ന പക്ഷികൾ ആണ് ഇവരും.


കേൾക്കാൻ സുഖമുള്ള പാട്ടാണ്  മേനിപ്പാറക്കിളികളുടേത്. തണുപ്പ് കാലത്ത് കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യ സന്ദർശിക്കുന്ന കാലത്ത് ഈ പക്ഷികൾ സാധാരണയായി അധികം ശബ്ദങ്ങൾ ഉണ്ടാക്കാറില്ല.


മേനിപ്പാറക്കിളിയുടെ ശബ്ദം


മുകളിലേക്ക്


പ്രജനനം


മേനിപ്പാറക്കിളികൾ കേരളത്തിലെന്നല്ല തെക്കേ ഇന്ത്യയിൽ എവിടെയും പ്രജനനം നടത്തുന്നില്ല. ശിശിരകാലത്തെ തെക്കേ ഇന്ത്യൻ സന്ദർശനം കഴിഞ്ഞു മടങ്ങുന്ന ഇവർ ഏപ്രിൽ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ ഹിമാലയൻ താഴ്വാരങ്ങളിൽ ആണ് പ്രജനനം നടത്തുന്നത്. മെയ് ജൂൺ മാസങ്ങളിലാണ് കൂടുതലായും കാണുന്നത്. ഈ സമയത്ത് ഇവർ മനോഹരമായി പാട്ടുപാടി ഇണകളെ വിളിക്കും.


900 മുതൽ 3000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ പാറക്കെട്ടുകൾ ഉള്ള തുറന്ന ഓക്ക് അല്ലെങ്കിൽ പൈൻ മര കാടുകളിലെ പാറ വിടവുകളിലോ നിലത്തോ മരങ്ങളുടെ പുറത്ത് തള്ളിനിൽക്കുന്ന വേരുകൾക്കിടയിലോ ആണിവർ കൂടുണ്ടാക്കുന്നത്. 


ഇലകളും പന്നലും പായലും നാരുകളും കൊണ്ടുണ്ടാക്കുന്ന ചെറിയ കപ്പ് പോലെ ഉള്ള കൂടുകളിൽ ഉൾവശം നാരുകളും രോമവും നേരിയ പൈൻ നാമ്പുകളും കൊണ്ട് മൃദുവാക്കും. പുറം ഭാഗം മരത്തൊലികൾ കൊണ്ട് ഉറപ്പിക്കും. 


ഒരു തവണ മൂന്നു മുതൽ നാല് മുട്ട വരെ ഉണ്ടാകും. മുട്ടകൾക്ക് പിങ്ക് കലർന്ന വെള്ള നിറവും ചുവപ്പ് തവിട്ട് പുള്ളികളും ഉണ്ടാകും. ഒരേ സമയം രണ്ട് കൂടുകൾ തുടരെ ഉണ്ടാക്കുമെന്നും രണ്ട് തവണ ആയി മുട്ടയിടുമെന്നും പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ അറിവില്ല. 


തലമുറ ദൈർഘ്യം 3.8 വർഷം വരെ ആണ്.


മുകളിലേക്ക്


ആഹാരരീതി


മരക്കൊമ്പുകളിലും നിലത്തും ചാടിച്ചാടി ഇരതേടുന്നതാണിവരുടെ രീതി. നേരിയ മരക്കൊമ്പുകളിൽ ഇരുന്ന് ഇവർ നിലത്ത് ഇരകളുടെ നീക്കം ശ്രദ്ധിക്കും. പിന്നെ നിലത്തിറങ്ങി ഇരകളെ അകത്താക്കും. നിലത്ത് വീണുകിടക്കുന്ന ഇലകൾ കൊക്കുകൊണ്ട് വകഞ്ഞുമാറ്റി ഇരകളെ തപ്പും. മരക്കൊമ്പുകളിലും ഇവർ ഇരതേടി നടക്കും. അപൂർവമായി പറക്കുന്ന പ്രാണികളെ പറന്ന് പിടിക്കാറുമുണ്ട്. 



പ്രധാനമായും ചെറുപ്രാണികളും പുഴുക്കളും ഒച്ചുകളും ചെറു പല്ലികളും പഴങ്ങളും വിത്തുകളും ഒക്കെയാണ് ഇവർ ആഹാരമാക്കുന്നത്. അരണകളെയും ശലഭപ്പുഴുക്കളെയും കുഞ്ഞുങ്ങൾക്കായി കൊണ്ടുകൊടുക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


തണുപ്പ് കാലത്ത് മറ്റു കിളികൾ ഉൾപ്പെടുന്ന ഇരതേടൽ കൂട്ടങ്ങൾക്കൊപ്പം ആയിരിക്കും ഇവരും. 


മുകളിലേക്ക്


ആവാസമേഖല


പർവതപ്രദേശങ്ങളിലാണ് ഇവ പ്രജനനം നടത്തുന്ന കാലത്ത് ഉണ്ടാകുന്നത്. പ്രധാനമായും തുറന്ന വരണ്ട കാടുകളിലും ഒറ്റപ്പെട്ട മരങ്ങൾ ഉള്ള  പാറക്കെട്ടുകൾ നിറഞ്ഞ ചരിവുകളിലും. എന്നാൽ തണുപ്പ് കാലത്ത് ഇവർ താഴേക്ക് ഇറങ്ങി വരുന്നു. ഈ സമയത്ത് പശ്ചിമഘട്ടത്തിലെയും പൂർവ്വഘട്ടത്തിലെയും മലകളിലെ ഈർപ്പമുള്ള ഇലപൊഴിയും കാടുകളും  ഇടതൂർന്ന കാടരികുകളും തോട്ടങ്ങളും ആണ് ഇവർക്ക് ആ സമയത്ത് ഇവർക്ക് താത്പര്യം. കാപ്പി, ഏലത്തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഷോലക്കാടുകള്‍ എന്നിവിടങ്ങളില്‍ പ്രധാനമായും ഇവയെ കാണാം. 



വേനൽ കാലത്ത് അഫ്ഘാനിസ്ഥാൻ മുതൽ പാകിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങളിൽ ഹിമാലയൻ പ്രദേശങ്ങളിൽ ഇവരെ കാണാം. തണുപ്പ് കാലം ആരംഭിക്കുന്നതോടെ ബംഗ്ലാദേശിലെയും മദ്ധേന്ത്യയിലൂടെയും ദേശാടനയാത്ര നടത്തി ഇവർ തെക്കേ ഇന്ത്യയിലേക്കെത്തും. ഈ കാലത്താണ് മേനിപ്പാറക്കിളികളെ കേരളത്തിൽ കണ്ടുവരുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണിവരെ കേരളത്തിലെ മലനിരകളിൽ കാണപ്പെടുന്നത്. ഏപ്രിൽ മാസത്തോടെ ഇവർ വടക്കേ ഇന്ത്യയിലെ ഹിമാലയൻ താഴ്വാരപ്രദേശങ്ങളിലേക്ക് ഇവർ യാത്രയാകും.  


തണുപ്പുകാലത്ത് 600 മുതൽ 2300 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവർ കാണപ്പെടുന്നത്. വേനൽക്കാലത്ത് 3000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇവർ എത്താറുണ്ട്. 


M. cinclorhyncha എന്ന വിഭാഗം അല്ലാതെ ഇവയിൽ മറ്റ് ഉപവിഭാഗങ്ങൾ ഒന്നും നിലവിൽ അംഗീകരിച്ചതായി ഇല്ല.


മുകളിലേക്ക്


മറ്റ് ഭാഷകളിൽ


Belarusian: Сінягаловы каменны дрозд

Burmese: ဗိုလ်တဲငှက်ခေါင်းပြာ

Catalan: merla roquera emmascarada

Chinese (Traditional): 藍頭磯鶇

Chinese: 蓝头矶鸫

Croatian: planinski kamenjar

Czech: Skalník modrohlavý

Danish: Himalayastendrossel

Dutch: Bergrotslijster

Esperanto: Himalaja rokturdo

Estonian: Himaalaja kivisiirak

Finnish: Himalajankivikkorastas

French: Merle de roche à croupion roux

Frisian: Blaukielrotslyster

Galician: Melro das rochas de capelo azul

German: Blaukopfrötel

Hungarian: himalájai kövirigó

Irish: Smólach ghormchaipíneach creige

Italian: Codirossone capoblu

Japanese: モンツキイソヒヨドリ

Latvian: Himalaju akmeņstrazds

Lithuanian: Mėlynkepuris akmeninis strazdas

Marathi: निळ्या टोपीचा कस्तूर

Nepali: सानो हजारा चाँचर

Norwegian: Blåstrupesteintrost

Polish: nagórnik bialoskrzydly

Portuguese: Melro-das-rochas-de-cabeça-azul

Russian: Синеголовый каменный дрозд

Serbian: Plavokapi kos kamenjar

Slovak: skaliar modrohlavý

Spanish: Roquero Capiazul

Swedish: Blåstrupig stentrast

Tamil: நீலத்தலைப் பூங்குருவி

Turkish: Maskeli taşkızılı

Ukrainian: Скеляр білокрилий

Welsh: Brych graig corynlas


മുകളിലേക്ക്







No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...